ETV Bharat / city

മഞ്ചേരിയില്‍ ആറ് കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു - Malappuram-ganga-seized

മേലാറ്റൂര്‍ റയില്‍വേ ഗേറ്റിനു സമീപം ‌ ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മേലാറ്റൂര്‍ പോലിസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. മഞ്ചേരി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായവര്‍

ആറ് കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു

author img

By

Published : Jan 26, 2021, 9:35 AM IST

മലപ്പുറം : മഞ്ചേരിയില്‍ ആറ് കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍.മഞ്ചേരി കരുവമ്ബ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുള്‍ ലത്തീഫ് (46), മഞ്ചേരി പുല്‍പ്പറ്റ വലിയകാവ് മുസ്തഫ (42)എന്ന കുഞ്ഞമണി, നറുകര ഉച്ചപ്പള്ളി മൊയ്തീന്‍കുട്ടി (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ റയില്‍വേ ഗേറ്റിനു സമീപത്തുവച്ചാണ് ഇവർ പിടിയിലായത് . മേലാറ്റൂര്‍ സി ഐ കെ റഫീഖ്, എസ്‌ഐ കെ സി മത്തായി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായവര്‍.

സ്‌കൂളുകളും കോളജുകളും, ബസ്റ്റാന്‍റുകളും കേന്ദ്രീകരിച്ച്‌ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒമ്‌നി വാനും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.വാനില്‍ രഹസ്യ അറ നിര്‍മ്മിച്ച്‌ അതി വിദഗ്ധമായാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. ഇവരില്‍ നിന്നും മറ്റുള്ള കഞ്ചാവ് വില്പനക്കാരെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

പിടിയിലായ ലത്തീഫിന് ആന്ധ്രയിലെ വിശാഖ പട്ടണത്തും കോഴിക്കോട് കസബ പോലിസ് സ്‌റ്റേഷന്‍ ,കോഴിക്കോട് എക്‌സൈസ് എന്നിവിടങ്ങളില്‍ കഞ്ചാവ് കേസുകള്‍ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്ത് സംഘങ്ങളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ ഇതുവരെ 50 കിലോ കഞ്ചാവും 12 ഓളം പ്രതികളേയുമാണ് ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ജില്ലാ പൊലിസും ചേര്‍ന്ന് പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ മഞ്ചേരി കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന ആറ് പേരാണ് പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.