മലപ്പുറം: വടപുറത്ത് ലഹരി വസ്‌തുക്കളുമായി യുവാക്കള്‍ എക്‌സൈസിന്‍റെ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അമല്‍, അഖില്‍ എന്നിവരെയാണ് കാളികാവ് എക്‌സൈസ് സംഘം പിടികൂടിയത്. വടപുറം പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും എക്‌സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 320 മില്ലിഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
കക്കാടംപൊയിലിൽ നിന്ന് മടങ്ങുന്നതിനിടെ വടപുറത്തെ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. അമലിന്‍റെ പക്കല്‍ നിന്ന് പിടികൂടിയ 300 മില്ലിഗ്രാം എംഡിഎംഎയ്ക്ക് വിപണിയിൽ കാല്‍ലക്ഷത്തോളം രൂപ വില വരും.
Also read: 7.36 കോടിയുടെ ഹെറോയിൻ പിടിച്ചു ; സാംബിയ സ്വദേശികള്‍ അറസ്റ്റില്‍