ETV Bharat / city

കൊവിഡ് പ്രതിരോധം കടുപ്പിച്ച് മലപ്പുറം

author img

By

Published : Apr 18, 2021, 2:31 AM IST

വെള്ളിയാഴ്ച വരെ 4,20,675 പേരാണ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടന്ന മെഗാ ക്യാമ്പിലൂടെ 26,297 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

malappuram covid situation  malappuram covid news  covid latest news  malappuram news  മലപ്പുറം വാര്‍ത്തകള്‍  കൊവിഡ് വാർത്തകള്‍
കൊവിഡ് പ്രതിരോധം കടുപ്പിച്ച് മലപ്പുറം

മലപ്പുറം: കൊവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് കര്‍ശനമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയാണ്. ഘട്ടം ഘട്ടമായി കൊവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ 4,20,675 പേരാണ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. 3,83,848 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 36,827 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 59,080 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനകം പ്രതിരോധ വാക്‌സിനെടുത്തത്.

ആദ്യ ഘട്ടത്തില്‍ 37,559 പേരും 21,521 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചു. 20,521 കൊവിഡ് മുന്നണി പ്രവര്‍ത്തകരും പ്രതിരോധ കുത്തിവയ്‌പ്പെടുത്തു (ആദ്യ ഡോസ് - 12,647, രണ്ടാം ഡോസ് - 7,874). തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 36,454 ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു (ആദ്യ ഡോസ് - 33,477, രണ്ടാം ഡോസ് - 2,977 പേര്‍). 45 വയസിനു മുകളില്‍ പ്രായമുള്ള 3,04,620 പേരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു (ആദ്യ ഡോസ് - 3,00,165, രണ്ടാം ഡോസ് 4,455). ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 16) വരെ 145 കേന്ദ്രങ്ങളിലാണ് കുത്തിവയ്‌പ്പ് നടന്നത്. 121 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 20 സ്വകാര്യ കേന്ദ്രങ്ങളും നാല് മൊബൈല്‍ വാക്‌സിനേഷന്‍ഷന്‍ കേന്ദ്രങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. വരും ദിവസങ്ങളില്‍ പ്രതിരോധ കുത്തിവയ്‌പ്പിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

അതേസമയം രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയിലൊരുക്കിയ കൊവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ് പൂര്‍ണ്ണ വിജയമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അഭിപ്രായപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടന്ന മെഗാ ക്യാമ്പിലൂടെ 26,297 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ക്യാമ്പയിനിന്‍റെ അവസാന ദിവസമായ ശനിയാഴ്ച 13,200 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനക്ക് എത്തിയത്. ഇതില്‍ 6,864 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും 6,318 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുമാണ് നടത്തിയത്. 18 പേര്‍ക്ക് മറ്റ് പരിശോധനകളും നടത്തി. രണ്ട് ദിവസങ്ങളിലായി 13,297 ആന്‍റിജന്‍ പരിശോധനയും 12,953 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 47 പേര്‍ക്ക് അനിവാര്യമായ മറ്റ് മെഡിക്കല്‍ പരിശോധനകളുമാണ് നടത്തിയത്.

രണ്ടുദിവസങ്ങളിലായി 13,297 ആന്‍റിജന്‍ പരിശോധന നടത്തിയതില്‍ 1,802 പേര്‍ക്കാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജില്ലയില്‍ ശനിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 ആണ്. ഇത് കൊവിഡ് വ്യാപനത്തിന്‍റെ തോത് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതിന്‍റെ സൂചനയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യ പാഠങ്ങളായ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ ചെയ്യുന്നതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും കൊവിഡ് വാക്‌സിനേഷന്‍ എത്രയും വേഗം എടുക്കണം.

രോഗ ലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. പുറത്തു പോയി വീട്ടില്‍ വരുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിനു മുമ്പ് കൈകള്‍ സോപ് ഉപയോഗിച്ചു കഴുകണം. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല. സ്വയം സുരക്ഷിതരാവുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.