മലപ്പുറം: കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ച് വരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പൊന്നാനി താലൂക്കിൽ പൊലീസ് കനത്ത നിരീക്ഷണമാണ് തുടരുന്നത്. മേഖലയിൽ ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പൊലീസ് നിരീക്ഷണം. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചവരെ പൊലീസ് കണ്ടെത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ മറികടന്ന് മത്സ്യമാംസങ്ങള്‍ വിറ്റവരെയും കായലില്‍ മണല്‍ വാരലില്‍ ഏര്‍പ്പെട്ടവരെയും മൈതാനങ്ങളില്‍ ഒരുമിച്ച് കൂടിയവരെയുമാണ് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ചിലര്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്, ഉടന്‍ അറസ്റ്റ് ചെയ്തേക്കും. മത്സ്യമാംസങ്ങള്‍ വിറ്റവരില്‍ നിന്ന് 50 കിലോ ഇറച്ചി പിടികൂടി. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പേര്‍ക്കെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്.
പൊന്നാനിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ പിടികൂടി - lock down Violators
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മത്സ്യമാംസങ്ങള്‍ വിറ്റവരില്‍ നിന്ന് 50 കിലോ ഇറച്ചിയും പൊലീസ് പിടികൂടി
![പൊന്നാനിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ പിടികൂടി lock down Violators arrested in Ponnani പൊന്നാനിയില്‍ ലോക്ക് ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ ലോക്ക് ഡൗണ്‍ നിയമലംഘനം lock down Violators Ponnani](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8078306-439-8078306-1595077757016.jpg?imwidth=3840)