ETV Bharat / city

'ഇടതുമുന്നണിയിലേക്ക് പോകേണ്ട ഗതികേടൊന്നും ലീഗിനില്ല' ; ഇ.പി ജയരാജന് മറുപടിയുമായി കെപിഎ മജീദ്

'മുന്നണിമാറ്റം ആലോചിക്കുന്നില്ല. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് കൂടുതല്‍ വളര്‍ന്നിട്ടുള്ളത്'

KPA Majeed responds to EP Jayarajan  ഇപി ജയരാജന് മറുപടിയുമായി കെപിഎ മജീദ്  ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്ന് കെപിഎ മജീദ്  ഇടത് മുന്നണിയിലേക്ക് പോകണ്ട ഗതികേടൊന്നും ലീഗിനില്ലെന്ന് കെപിഎ മജീദ്  കുഞ്ഞാലിക്കുട്ടിയെ പുകഴ്‌ത്തി ഇപി ജയരാജൻ
ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്; ഇ.പി ജയരാജന് മറുപടിയുമായി കെപിഎ മജീദ്
author img

By

Published : Apr 21, 2022, 3:26 PM IST

മലപ്പുറം : ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്നും ഇടതുമുന്നണിയിലേക്ക് പോകേണ്ട ഗതികേടൊന്നും ലീഗിനില്ലെന്നും കെ.പി.എ മജീദ്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തുകയും ചെയ്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മുന്നണിമാറ്റം ആലോചിക്കുന്നില്ല. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗ്. അത് വളരുകയേ ഉള്ളൂവെന്നും മജീദ് ചൂണ്ടിക്കാട്ടി.

മുന്നണി വിപുലീകരണം എൽഡിഎഫിന്‍റെ അജണ്ടയിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിങ് മേക്കര്‍ ആണെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.