മലപ്പുറം: കേരള സർക്കാരിന്‍റെ സമ്മർ ബംബർ ലോട്ടറി നറുക്കെടുപ്പ് വിജയി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി. പെരിന്തൽമണ്ണ ആലിപ്പറമ്പ് ഏഴാം വാർഡിൽ താമസിക്കുന്ന മുഹമ്മദ് സുബൈറിനാണ് ആറ് കോടി സമ്മാനത്തുക ലഭിച്ചത്. 20 വർഷമായി സുബൈർ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നത്.
സുബൈര്‍ നടത്തുന്ന ബാർബർ ഷോപ്പിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ് സുബൈറിനും കുടുംബത്തിനും ഏക ആശ്വാസം. കൊവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന ഇവരെ സമ്മാനത്തുക തേടിയെത്തി. സുബൈറും കുടുംബവും ഇപ്പോൾ വലിയ ആശ്വാസത്തിലാണ്. ടിക്കറ്റ് ഒരാഴ്‌ച മുമ്പ് മണ്ണാർക്കാട്ടെ ബാങ്കിൽ ഏല്‍പ്പിച്ചിരുന്നെന്ന് സുബൈർ പറഞ്ഞു.