പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയാണ് കോട്ടയത്ത് തോമസ് ചാഴികാടൻ വരണാധികാരിയായ ജില്ലാകളക്ടർക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികയാണ് നൽകിയത്. പത്രികസമര്‍പ്പിക്കാന്‍ തോമസ് ചാഴികാടനൊപ്പംഎംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോസ് കെ.മാണി, ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്തുടങ്ങിയ നേതാക്കളെത്തിയിരുന്നു.
മലപ്പുറത്ത് പി. കെ. കുഞ്ഞാലിക്കുട്ടിയുംപൊന്നാനിയിൽ ഇ. ടി. മുഹമ്മദ് ബഷീറും ഇന്ന് നാമനിർദേശപത്രിക നൽകി.മലപ്പുറം കളക്ടറേറ്റിൽ എത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ്, തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ എന്നിവരാണ് നാമനിർദേശപത്രിക സമർപ്പിച്ച മറ്റു പ്രമുഖ സ്ഥാനാർഥികള്‍.