മലപ്പുറം: വൈദ്യുതി ബില്ല് വർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി. വേങ്ങര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അശാസ്ത്രീയ സ്ലാബ് നിർണയവും മീറ്റർ റീഡിങ്ങ് എടുക്കാതെ ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്‍റ് എന്ന പേരിലും ഭീമമായ വൈദ്യതി ബില്ല് ചുമത്തി പൊതുജനത്തെ പകൽകൊള്ള നടത്തി ദ്രോഹിക്കുകയാണ് പിണറായി സർക്കാരെന്ന് സമരക്കാർ ആരോപിച്ചു. മാര്‍ച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചാക്കീരി കുഞ്ഞുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.
വൈദ്യുതി ചാര്‍ജ് വര്‍ധന; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്
പകല്‍കൊള്ളയാണ് നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.