മലപ്പുറം: കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതല്‍ നാശം വിതച്ച പോത്തുകൽ പഞ്ചായത്തിൽ, വീടുകൾ നഷ്ടപ്പെട്ട 40 കുടുംബങ്ങൾക്ക് വീടുവെയ്ക്കാനായി കോട്ടക്കല്‍ സ്വദേശിയായ അലവിയുടെ സഹായം. പോത്തുകൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള രണ്ട് ഏക്കർ സ്ഥലമാണ് അലവി വീട് നഷ്ടപ്പെട്ടവർക്കായി നല്‍കുന്നത്.
ഇതിന്റെ രേഖകൾ അർഹരായുള്ള കുടുംബങ്ങളെ കണ്ടെത്തി ഉടൻ തന്നെ കൈമാറും. ജീവിതം സാമ്പദ്യമുണ്ടാക്കാൻ വേണ്ടിയുള്ളതല്ലെന്നും നമുക്ക് ചുറ്റുമുള്ളവർക്ക് ആവശ്യം വരുമ്പോൾ അവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും അലവി പറഞ്ഞു. നമുക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇന്നു തന്നെ ചെയ്യണം. പ്രളയബാധിത കുടുംബങ്ങളെ ചെറിയ തോതിലെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അലവി പറയുന്നു.