മലപ്പുറം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വഴിക്കടവില്‍ വീട് തകര്‍ന്നു. കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി. വഴിക്കടവ് പഞ്ചായത്തിലെ ആലപ്പൊയില്‍ മുക്രിതൊടിക മുഹമ്മദിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയില്‍ തകര്‍ന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറി വീടിനുള്ളിലെ സാധനങ്ങളെല്ലാം നശിച്ചിരുന്നു. അന്ന് ചുമരുകളില്‍ രൂപപ്പെട്ട വിള്ളലുകള്‍ വ്യാപിച്ച് പലഭാഗങ്ങളും അടര്‍ന്ന് വീഴാന്‍ തുടങ്ങിയിരുന്നു. തകര്ച്ചാഭീഷണിയുള്ളതിനാല് പകല്‍ സമയങ്ങളില്‍ മാത്രമാണ് വീട്ടില്‍ ആളുകള്‍ നില്‍ക്കാറ്. രാത്രി കിടക്കാന്‍ മകളുടെ വീട്ടിലേക്ക് പോകും. ഇതാണ് ഈ കുടുംബം അപകടത്തില്‍പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്കി കാത്തിരിക്കുകയാണ് മുഹമ്മദും ഭാര്യ ഫാത്തിമയും മകള്‍ റമീബയും.