മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഗള്‍ഫില്‍ നിന്ന് വന്ന രണ്ട് പേരില്‍ നിന്നായി 81.2 ലക്ഷം രൂപ വിലമതിക്കുന്ന 1.6 കിലോ സ്വര്‍ണമാണ് കസ്‌റ്റംസ് പിടിച്ചെടുത്തത്. സൗദി അറേബ്യയില്‍ നിന്നെത്തിയ യാത്രക്കാരന്‍റെ പക്കലുണ്ടായിരുന്ന ബ്ലൂ ടൂത്ത് സ്‌പീക്കറിന്‍റെ ബാറ്ററി കെയ്‌സില്‍ നിന്ന് പിടിച്ചെടുത്ത 1.6 കിലോ സ്വര്‍ണത്തിന് 77 ലക്ഷം രൂപ വിലമതിക്കും. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 4.2 ലക്ഷത്തിന്‍റെ 87 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. പെര്‍ഫ്യൂം ബോട്ടിലില്‍ ലായനി രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂരില്‍ 81 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി - സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍
ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി 1.6 കിലോയോളം സ്വര്‍ണമാണ് പിടിച്ചത്