മലപ്പുറം: തമിഴ്‌നാട്ടില്‍ നിന്ന് നിലമ്പൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. വണ്ടൂർ പാലേമാട് സ്വദേശി ഹാരിസ്, മുജീബ് റഹ്മാൻ, മമ്പാട് സ്വദേശി റിയാസ്, ശരീഫ് എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
പഴനിയില്‍ നിന്ന് പാലക്കാട് വഴി നിലമ്പൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് മഠത്തുക്കുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ രജാകണ്ണനാണ് പ്രതികളെ പിടികൂടിയത്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ നിലമ്പൂർ-വണ്ടൂർ മേഖലകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.