മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കോടി രൂപ വിലമതിയ്ക്കുന്ന വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി. 3500 പാക്കറ്റ് വിദേശനിര്‍മിത സിഗരറ്റാണ് മംഗള എക്‌സ്പ്രസില്‍ നിന്നും ആര്‍പിഎഫ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന് ആര്‍പിഎഫ് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വിദേശ നിര്‍മിത സിഗരറ്റ് പാക്കറ്റുകള്‍ പിടികൂടിയത്. മലപ്പുറം കസ്റ്റംസ് സൂപ്രണ്ട് പ്രിവന്‍റീവ് യൂണിറ്റിന് പിടികൂടിയ സിഗരറ്റ് കൈമാറി.
Also read: കണ്ണൂരില്‍ വന്‍ ചന്ദന വേട്ട; മൂന്ന് പേര്‍ പിടിയില്‍, രണ്ട് പേര്‍ ഓടി രക്ഷപെട്ടു