ETV Bharat / city

കള്ളനോട്ട് നല്‍കി പശുവിനെ വാങ്ങി; രണ്ട് പേര്‍ പിടിയില്‍ - കള്ളനോട്ട് നല്‍കി പശുവിനെവാങ്ങി

എടവണ്ണ തൂവക്കാട്  സ്വദേശികളായ  കുളത്തിങ്ങൽ ഷെരീഫും, ഷറഫുദ്ദീനുമാണ് പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു

കള്ളനോട്ട് നല്‍കി പശുവിനെ വാങ്ങി; രണ്ട് പേര്‍ പിടിയില്‍
author img

By

Published : Oct 22, 2019, 6:12 PM IST

Updated : Oct 22, 2019, 7:58 PM IST

മലപ്പുറം: കള്ളനോട്ടു നൽകി പശുവിനെ വാങ്ങിയെന്ന പരാതിയിൽ എടവണ്ണയിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. മലപ്പുറം എടവണ്ണ തൂവക്കാട് സ്വദേശികളായ കുളത്തിങ്ങൽ ഷെരീഫും, ഷറഫുദ്ദീനുമാണ് പിടിയിലായത്.

കള്ളനോട്ട് നല്‍കി പശുവിനെ വാങ്ങി; രണ്ട് പേര്‍ പിടിയില്‍

ആമയൂർ സ്വദേശി കടവൻ സൈദലവിയിൽ നിന്ന് 27,500 രൂപക്കാണ് പ്രതികൾ പശുവിനെ വാങ്ങിയത്. ഇവര്‍ നല്‍കിയ പണവുമായി മറ്റൊരു പശുവിനെ വാങ്ങാനായി ആമയയൂരിലെ മില്‍മ സൊസൈറ്റിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. ഇതോടെ പശുവിനെ വാങ്ങിയവര്‍ മധ്യസ്ഥന്‍ വഴി പണം മാറ്റി നല്‍കാമെന്ന് അറിയിച്ചു. പണം നൽകാനായി കഴിഞ്ഞ ദിവസം രാത്രി ഇവരെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
2000ത്തിന്‍റെ 13 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കള്ളനോട്ടിന്‍റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Intro:Body:

*കള്ളനോട്ടു നൽകി പശുവിനെ വാങ്ങി; രണ്ടു പേർ പിടിയിൽ*

*എടവണ്ണ*:കള്ളനോട്ടു നൽകി പശുവിനെ വാങ്ങിയെന്ന പരാതിയിൽ എടവണ്ണയിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ . മലപ്പുറം എടവണ്ണ തൂവക്കാട്  സ്വദേശികളായ  കുളത്തിങ്ങൽ ഷെരീഫും, ഷറഫുദ്ദീനുമാണ് പിടിയിലായത്. 

ആമയൂർ സ്വദേശി കടവൻ സൈദലവിയിൽ നിന്ന് 27,500 രൂപക്കാണ് പ്രതികൾ പശുവിനെ വാങ്ങിയത്.  

സൈദലവി മറ്റൊരു പശുവിനെ വാങ്ങാനായി പണം സൂക്ഷിച്ചു . ഈ പണമെടുത്ത് കഴിഞ്ഞ ഞായറാഴ്ച്ച  ആമയൂരിലെ മിൽമ സൊസൈറ്റിയിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരമറിയുന്നത് . സംഭവം നാട്ടിൽ പാട്ടായതോടെ പശുവിനെ വാങ്ങിയവർ മധ്യസ്ഥൻ വഴി പണം മാറ്റി നൽകാമെന്ന് അറിയിച്ചു . പണം നൽകാനായി കഴിഞ്ഞ ദിവസം രാത്രി ഇവരെത്തിയപ്പോൾ  നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു . 2000ത്തിന്റെ 13 നോട്ടുകളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത് . കള്ളനോട്ടിന്റെ ഉറവിടത്തേപ്പറ്റി പൊലീസ് അന്വേഷണമാരംഭിച്ചു . പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Conclusion:
Last Updated : Oct 22, 2019, 7:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.