ETV Bharat / city

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമര സമിതി - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

ഡ്യൂട്ടിക്ക് ഹാജരാവാത്ത ജീവനക്കാരുടെ പേരു വിവരം മതിയായ പരിശോധന നടത്താതെയാണ് നല്‍കിയിട്ടുള്ളതെന്ന് പരാതി.

election officers complaint  election news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  മലപ്പുറം വാർത്തകൾ
ഇലക്ഷന്‍ഡ്യൂട്ടി; അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമര സമിതി
author img

By

Published : Apr 16, 2021, 2:12 AM IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടും ഹാജരാകാത്ത ജീവനക്കാരെ മതിയായ അന്വേഷണം നടത്താതെ സസ്‌പെൻഡ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സമര സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡ്യൂട്ടിക്ക് ഹാജരായ ജീവനക്കാരും ഇരട്ട ഡ്യൂട്ടി ലഭിച്ചവരും ശാരീരിക അവശത അനുഭവിക്കുന്നവരും ഇതില്‍പ്പെടുന്നു.

ഇവരില്‍ നിന്നും മതിയായ വിശദീകരണം ചോദിക്കാതെ നടത്തിയ സസ്‌പെന്‍ഷന്‍ നടപടി തീര്‍ത്തും അന്യായമാണ്. ഡ്യൂട്ടിക്ക് ഹാജരാവാത്ത ജീവനക്കാരുടെ പേരു വിവരം മതിയായ പരിശോധന നടത്താതെയാണ് നല്‍കിയിട്ടുള്ളത്. ഈ അപാകതകള്‍ പരിഹരിക്കാതെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സമര സമിതി ജില്ലാ കലക്ടറെ നേരില്‍ കണ്ട് സംഘടനയുടെ പ്രതിഷേധം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.