ETV Bharat / city

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി യുവതിയുടെ പരാതി - dowry case malappuram

വിവാഹം കഴിഞ്ഞ ഉടനെത്തന്നെ സ്‌ത്രീധനത്തെച്ചൊല്ലി പീഡിപ്പിച്ചിരുന്നതായി യുവതി.

സ്‌ത്രീധന പീഡനം  മലപ്പുറം സ്‌ത്രീധന പീഡനം  യുവതിയെ സ്‌ത്രീധനത്തിന്‍റെ പേരിൽ മർദിച്ചു  മലപ്പുറം സ്‌ത്രീധനക്കേസ്  dowry case  malappuram dowry case  women dowry case  dowry case malappuram  malappuram dowry case
സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി യുവതിയുടെ പരാതി
author img

By

Published : Sep 6, 2021, 8:32 PM IST

മലപ്പുറം: സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ചതായി യുവതിയുടെ പരാതി. പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്.

യുവതിയുടെ പരാതി

ഏഴ് വര്‍ഷം മുമ്പാണ് കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞ ഉടനെത്തന്നെ സ്‌ത്രീധനത്തെച്ചൊല്ലി പീഡിപ്പിച്ചിരുന്നതായി യുവതി പറയുന്നു. പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പരിഹാരത്തിന് ശ്രമിച്ചു. ഇതേ തുടര്‍ന്ന് കുറച്ച് കാലം നല്ല രീതിയില്‍ ജീവിച്ചു. പിന്നെയും പല കാരണങ്ങള്‍ പറഞ്ഞും മര്‍ദിച്ചു. സ്വര്‍ണത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കി പല തവണ ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിട്ടതായും യുവതി പറയുന്നു.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി യുവതിയുടെ പരാതി

ഭർതൃ വീട്ടിലേക്ക് തിരിച്ചു പോകാൻ ഭയമെന്ന് യുവതി

രണ്ടുവയസുള്ള കുഞ്ഞിനേയും കൂട്ടി വീടു വിട്ടുറങ്ങിയ യുവതി പൊലീസിന്‍റെ സഹായത്തോടെയാണ് ഭര്‍തൃ വീട്ടുകാര്‍ പിടിച്ചുവെച്ച ഫോണും മറ്റും തിരിച്ചു വാങ്ങിയത്. ഇനിയും ഭര്‍തൃവീട്ടിലേക്ക് തിരിച്ചു പോകാന്‍ ഭയമാണെന്നും തന്നെയും കുഞ്ഞിനേയും അവര്‍ മര്‍ദിക്കുമെന്നും യുവതി പറയുന്നു. പൊലീസ് നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

READ MORE: ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകനുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.