ETV Bharat / city

അപകടക്കെണിയായി എടക്കടവ് പാലം - മലപ്പുറം

സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് ദിവസവും പാലത്തിലൂടെ സഞ്ചരിക്കുന്നത്.

അപകടക്കെണിയായി എടക്കടവ് പാലം; അധികൃതര്‍ അവഗണിക്കുന്നെന്ന് ആരോപണം
author img

By

Published : Sep 1, 2019, 5:10 AM IST

മലപ്പുറം: കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന വാഴക്കാട് എടക്കടവ് പാലം അപകടാവസ്ഥയില്‍. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായാണ് കൈവരിയടക്കം തകർന്ന് പാലം അപകടാവസ്ഥയിലായത്. പാലത്തിന് സമീപത്തായി കടപുഴകി വീഴാറായ നിലയിലുള്ള മരം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നുണ്ട്. കൈവരിയും സംരക്ഷണ ഭിത്തിയും ഇല്ലാതെ പാതി തകർന്ന പാലത്തില്‍ അപകടങ്ങളും നിത്യസംഭവമാണ്.

അപകടക്കെണിയായി എടക്കടവ് പാലം; അധികൃതര്‍ അവഗണിക്കുന്നെന്ന് ആരോപണം

സമീപത്ത് പ്രവര്‍ത്തിക്കുന്ന വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളടക്കം നിരവധി കാല്‍നട യാത്രക്കാരാണ് ദിവസവും ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നത്. നിരവധി തവണ പാലത്തിന്‍റെ അപകടാവസ്ഥ അധികാരികളെ ബോധിപ്പിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Intro:കോഴിക്കോട് ഊട്ടി സംസ്ഥാന പാതയിലെ വാഴക്കാട് എടക്കടവ് പാലം അപകടത്തിലായിട്ട് വർഷങ്ങളായി, തിരിഞ്ഞ് നോക്കാതെ അതികൃതർ , രണ്ട് പ്രളയങ്ങളിലായി കൈവരിയടക്കം തകർന്ന പാലത്തിനടുത്ത് വലിയ ചീനി മരം ഏത് സമയത്തും വീഴാവുന്ന നിലയിലാണ് .

Body:പ്രളയം പടിയിറങ്ങിയതോടെ എടക്കടവ് പാലം പാതി തകർന്ന അവസ്ഥയിലാണ്. രണ്ട് പ്രളയങ്ങളിലായി ചാലിയാറിൽ നിന്ന് വെള്ളം അതി ശക്തമായാണ് ഈ വഴി പാടത്തേക്കും തിരിച്ചും ഒഴുകിയത്. ഇതോടെ പാലത്തിന്റെ കൈവരിയും സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്. പാലത്തിന്റെ ഇരുവശവും വലിയ വീതിയിൽ വന്ന് പാലത്തിനടുത്ത് റോഡ് ചുരുങ്ങുന്നത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. പല വാഹനവും ഇവിടെ തോട്ടിലേക്ക് ചാടാറുണ്ട്.പുതിയ പാലം
പാലം നിർമിക്കണമെന്നാണ് നാട്ടുകാരനായ ലത്തീഫ് വാഴക്കാട് പറയുന്നത്.

ബൈറ്റ് - ലത്തീഫ് വാഴക്കാട്

കെട്ടടുത്ത് വലിയ ചീനിമരം ചെരിഞ്ഞ നിലയിലാണ്. മരം വീണാൽ പാലമടക്കം തകരാൻ സാധ്യതയുണ്ട്. നിരവധി അപകടവും മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ഇവിടെയെത്തു ബോൾ ഭയത്തിലാണ്. ഇരുവാഹനങ്ങൾ ഒരുമിച്ചെത്തിയാൽ സൈഡിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്. അതികാരികൾ അടിയന്തിരമായി മുൻകരുതൽ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Conclusion:APAKADA BHEESHNIYIL EDAKADAVU PALM
BITE- NATTUKARAN LATHEEF
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.