മലപ്പുറം: ബിവറേജസ് കോർപറേഷന്‍റെ പെരിന്തൽമണ്ണയിലെ ചില്ലറ മദ്യവിൽപന ശാലയിൽ 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിരീക്ഷണത്തില്‍ പോയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരന് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഔട്ട്‌ലറ്റും പരിസരങ്ങളും അണു മുക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ മറ്റ് ഔട്ട്‌ലറ്റുകളിൽ നിന്നുള്ള അഞ്ച് ജീവനക്കാരെ ഇവിടേക്ക് നിയോഗി ച്ചിരിക്കുകയാണ്. ബിവറേജസ് ഔട്ട്ലറ്റ് അടച്ചിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവർ ക്വാറന്‍റൈനിൽ പോകുന്നതിന്‍റെ തലേ ദിവസം അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിപ്പോയിലുള്ള മൂന്ന് പേരോടും ക്വാറന്‍റൈനിൽ പോകാന്‍ നിർദേശിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ ബിവറേജ് ഔട്ട്‌ലെറ്റിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ്
ബിവറേജസ് ഔട്ട്ലറ്റ് അടച്ചിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് അധികൃതരുടെ നിലപാട്