മലപ്പുറം: റോഡ് അറ്റക്കുറ്റ പണി പുരോഗമിക്കുന്ന നിലമ്പൂർ - എരുമമുണ്ട മേഖലയില്‍ സ്വകാര്യ വ്യക്തി കൈയേറിയ ഭാഗം ഒഴിവാക്കിയെന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്ത്. ലോക്‌ഡൗണ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്. ആനപ്പാറയിലാണ് ടിപ്പർ ലോറികൾ ഉൾപ്പെടെ ഉപയോഗിച്ച് റോഡ് നിർമ്മാണം.
ഏറെ അപകട സാധ്യതയുള്ള ആനപ്പാറ വളവിൽ പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി മതിൽ നിർമ്മിച്ചതിനാൽ ഇവിടെ റോഡിന് വീതി കുറവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന്‍റെ എല്ലാ ഭാഗത്തും ഒരേ വീതി പാലിക്കുമെന്നും സ്വകാര്യ വ്യക്തി കെട്ടിയ മതിൽ പൊളിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ആരോപണ വിധേയനും, പൊതുമരാമത്ത് വകുപ്പും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയോ എന്ന് സംശയമുണ്ടെന്നും ലോക്‌ഡൗൺ കാലത്ത് റോഡിന്‍റെ അറ്റകുറ്റപണി നടത്തി സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം മറക്കാനുമാണ് നീക്കമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.