ETV Bharat / city

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി; സ്വാതന്ത്ര്യാനന്തരം സംസ്ഥാനത്ത് നിര്‍മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ - സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍

രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യ ജയിലാണ് തവനൂര്‍ സെന്‍ട്രല്‍ ജയില്‍

tavanur central jail inauguration  kerala fourth central jail  pinarayi inaugurates tavanur central jail  tavanur central jail latest news  തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം  പിണറായി തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം  സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍  തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി; സ്വാതന്ത്രാനന്തരം സംസ്ഥാന സർക്കാർ നിര്‍മിച്ച ആദ്യ ജയില്‍
author img

By

Published : Jun 12, 2022, 3:31 PM IST

Updated : Jun 12, 2022, 4:06 PM IST

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയിലാണിത്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്നു നിലകളിലായി 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോകുന്നത് വരെ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പൊതുജനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ നാലുവരെ ജയില്‍ സന്ദർശിക്കാന്‍ അവസരമൊരുക്കിയിരുന്നു. നേരത്തേ രാവിലെ ഒമ്പത് മുതല്‍ 10 വരെ എന്നായിരുന്നു അറിയിച്ചിരുന്നത്.

സംസ്ഥാന സർക്കാർ നിര്‍മിക്കുന്ന ആദ്യ ജയില്‍: ആദ്യം ജില്ല ജയിലായി നിര്‍മാണം തുടങ്ങിയ തവനൂർ ജയില്‍ പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. രാജ്യം സ്വതന്ത്രമായ ശേഷം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യ ജയിലാണ് തവനൂര്‍ സെന്‍ട്രല്‍ ജയില്‍.

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ജയിലുകളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ടവയാണ്. ആറുമാസം തടവിന് ശിക്ഷിക്കപ്പട്ടവര്‍ മുതല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ വരെ സെന്‍ട്രല്‍ ജയിലില്‍ തടവിലിടും. ഒറ്റ മുറിയില്‍ 17 പേര്‍ക്ക് വരെ ഒരുമിച്ച്‌ താമസിക്കാന്‍ പറ്റുന്ന 30 ബ്ലോക്കുകളാണ് ഇവിടെയുള്ളത്.

ഓരോ ബ്ലോക്കിലും ഒരു ശുചിമുറിയും ഒരു വാഷ്ബേസിനും ഉണ്ട്. 510 തടവുകാരെ വരെ ഇത്തരം ബ്ലോക്കുകളില്‍ പാര്‍പ്പിക്കാന്‍ കഴിയും. മറ്റു ജയില്‍ മുറികള്‍ താരതമ്യേന ചെറുതാണ്. ഇത്തരം തടവുമുറികളിലെ കുറ്റവാളികളുടെ എണ്ണം കുറവായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ താമസിപ്പിക്കാന്‍ പ്രത്യേകം സെല്ലുകളുണ്ട്.

Last Updated : Jun 12, 2022, 4:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.