ETV Bharat / city

ബൈക്കിലെത്തി മാല മോഷ്‌ടിച്ച യുവാവ് പിടിയില്‍ - ബൈക്കിലെത്തി മാല മോഷണം

മലപ്പുറം പടിഞ്ഞാറ്റു മുറിചെമ്പ്രാട്ടിൽ ശ്രീജിത്ത് (23) ആണ് അറസ്‌റ്റിലായത്

chain thief arrested  malappuram news  മലപ്പുറം വാര്‍ത്തകള്‍  മാല മോഷണം  ബൈക്കിലെത്തി മാല മോഷണം  കള്ളൻ അറസ്‌റ്റില്‍
ബൈക്കിലെത്തി മാല കവര്‍ന്ന മോഷ്‌ടാവ് പിടിയില്‍
author img

By

Published : Jul 29, 2020, 5:15 PM IST

മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം പടിഞ്ഞാറ്റു മുറിചെമ്പ്രാട്ടിൽ ശ്രീജിത്ത് (23) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 23ന് വൈകുന്നേരം അഞ്ചരമണിക്കാണ് ബൈക്കിലെത്തിയ പ്രതി അണ്ണാടിപ്പുറത്തെ കല്യാണമണ്ഡപത്തിനടുത്ത് നിന്ന് വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്നത്. മലപ്പുറത്തുള്ള ഒരു ജ്വല്ലറിയിൽ വിറ്റ സ്വർണമാല പ്രതിയുടെ സാന്നിധ്യത്തിൽ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടും അടിസ്ഥാനമാക്കിയുള്ള പൊലീസിന്‍റെ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ആഡംമ്പര ജീവിതത്തോടുള്ള ഭ്രമമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതി മുമ്പും സമാന രീതിയില്‍ കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് ബൈക്ക് വാടകയ്‌ക്ക് നല്‍കിയ ആള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.