ETV Bharat / city

മലപ്പുറത്ത് ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു - താനാളൂരിൽ വാഹനാപകടം

അരീക്കാട് എ.എം.യു.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സഫ്‌ല ഷെറിൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.

bus collided with a goods auto malappuram  Thanalur road accident  student Safla Sherin died in accident  ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു  താനാളൂരിൽ വാഹനാപകടം  സഫ്‌ല ഷെറിൻ അപകടത്തിൽ മരിച്ചു
മലപ്പുറത്ത് ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു
author img

By

Published : Dec 6, 2021, 3:09 PM IST

Updated : Dec 6, 2021, 3:44 PM IST

മലപ്പുറം: താനാളൂരിൽ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു. അരീക്കാട് എ.എം.യു.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സഫ്‌ല ഷെറിൻ ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്.

ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും ബന്ധുവായ സാക്കിറിനൊപ്പം ഓട്ടോയില്‍ അരീക്കാടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്‌തു. തുടർന്ന് ഉടൻ തന്നെ നാട്ടുകാരും ദൃക്‌സാക്ഷികളും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാർഥി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

മലപ്പുറത്ത് ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു

അപകടത്തിൽ പരിക്കേറ്റ ഗുഡ്‌സ്‌ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫ്‌ലയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്‍റെ മകളാണ് സഫ്‌ല ഷെറിൻ. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ALSO READ: Aurangabad Dishonor Killing: അമ്മ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ: അതിക്രൂര കൊലപാതകം പ്രണയിച്ചതിന്

Last Updated : Dec 6, 2021, 3:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.