മലപ്പുറം: ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് 3300 കേസുകൾ രജിസ്റ്റർ ചെയ്‌തു. 4700 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അബ്ദുൽ കരീം അറിയിച്ചു. ജില്ലയില്‍ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്‌തത് 72 കേസുകളാണ്. 108 പേരെ അറസ്റ്റ് ചെയ്‌തു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 66 വാഹനങ്ങളും പിടിച്ചെടുത്തു. ആകെ 51,200 അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്‌തു.
ട്രഷറിയിൽ പിഴ അടച്ച ശേഷം രസീതുമായി എത്തുന്നവർക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടു നൽകുമെന്നും എസ്.പി വ്യക്തമാക്കി. റെഡ് സോണ്‍ പ്രഖ്യാപിച്ചതും നോമ്പു കാലം അടുത്തതും കണക്കിലെടുത്ത് ജില്ലയിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം