കോഴിക്കോട്: കാട്ടുപന്നികൾ വനാതിർത്തിയിൽ നിന്ന് നഗര പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി സംസ്ഥാനപാത മുറിച്ച് ഓടുന്ന ചിത്രങ്ങൾ പുറത്ത് വന്നു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കുറുകെ ചാടിയ കാട്ടുപന്നി കോരങ്ങാട്ടെ താമരശ്ശേരി ജിവിഎച്ച്എസ് സ്‌കൂളിൻ്റെ ഗേറ്റ് കടന്നാണ് ഓടിയത്. ഇരുചക്രവാഹനങ്ങളും കാറും റോഡിലൂടെ പോകുന്നതിന് ഇടയിലായിരുന്നു പന്നിയുടെ ഓട്ടം. കഴിഞ്ഞ ദിവസം പുലർച്ചെ തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി കുറുകെ ചാടി ഉണ്ടായ വാഹനപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്‌ടമായിരുന്നു.
കാട്ടുപന്നികൾ റോഡിലേക്ക് ഇറങ്ങി ഉണ്ടായ അപകടങ്ങളെല്ലാം ഇരുട്ടിലായിരുന്നു. എന്നാല്‍ പകലും കാട്ടുപന്നികൾ അപകട ഭീഷണിയുമായി റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്.
Read more: തൊണ്ടയാട് ബൈപ്പാസിൽ പന്നി റോഡിന് കുറുകെ ചാടി; പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു