ETV Bharat / city

കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം; ദുരിതത്തിലായി തൊട്ടിൽപ്പാലം പ്രദേശവാസികള്‍ - വാട്ടർ അതോററ്റി

പമ്പ്ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം

കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം : ദുരിതത്തിലായി തൊട്ടിൽപ്പാലം പ്രദേശവാസികള്‍
author img

By

Published : May 28, 2019, 5:32 PM IST

Updated : May 28, 2019, 7:28 PM IST

കോഴിക്കോട്: തൊട്ടിൽപ്പാലം മൂന്നാംകൈയിൽ വാട്ടർ അതോററ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം. വരൾച്ച രൂക്ഷമായ മേഖലയിൽ കുടിവെള്ള വിതരണം ദിവസങ്ങളായി നിലച്ചതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. സംഭവത്തിൽ പ്രതിഷേധിച്ച് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പേരാമ്പ്ര വാട്ടർ അതോററ്റി ഓഫീസ് ഉപരോധിച്ചു.
ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചെങ്കിലും വിതരണം പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

പൈപ്പിൽ വെള്ളമെത്താതിനാൽ നിലവിൽ ദൂരസ്ഥലങ്ങളിൽ നിന്നും വാഹനത്തിലാക്കിയാണ് താൽക്കാലിക ആവശ്യത്തിനുള്ള ജലം പ്രദേശത്തേക്ക് എത്തിക്കുന്നത്. പലരും ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. പമ്പ്ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം; ദുരിതത്തിലായി തൊട്ടിൽപ്പാലം പ്രദേശവാസികള്‍

Intro:Body:

തൊട്ടിൽപ്പാലത്ത് വാട്ടർ  അതോറട്ടിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം പിന്നിടുകയാണ്.ഇതിൽ പ്രതിഷേധിച്ച് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പേരാമ്പ്ര വാട്ടർ അതോററ്റി ഓഫീസ് ഉപരോധിച്ചു.vo

മൂന്നാംകൈയിൽ 

വാട്ടർ അതോററ്റിയുടെ പമ്പ് ഹൗസിൽ നിന്നും ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്.

22 ദിവസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പൈപ്പിൽ വെള്ളമെത്താതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും വാഹനത്തിലാക്കിയാണ് 

താൽക്കാലിക ആവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നത്. പലരും ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. പമ്പ്ഹൗസിലെ മോട്ടോർ കേടായത്ത് കാരണമാണ് 

പമ്പിങ്ങ് നടക്കാത്തത്. വരൾച്ച കാരണം കുടിവെള്ള ക്ഷാമം രൂക്ഷമായ അവസരത്തിൽ പോലും വാട്ടർ അതോററ്റി യുടെ കെടുകാര്യസ്ഥത കാരണം ജലവിതരണം നിലച്ചതിനെതിരെ പ്രതിഷേധവുമായാണ്

കാവിലുംപാറ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ

പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോർജിന്റെ നേതൃത്വത്തിൽ പോരമ്പ്ര വാട്ടർ അതോററ്റി ഓഫിസ് ഉപരോധിച്ചു.

ജലവിതരണം പുനസ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചെങ്കിലും ജല വിതരണം പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.byte (അന്നമ്മ ജോർജ്.പഞ്ചായത്ത് പ്രസിഡൻറ്.. കാവിലുംപാറ) ഇ ടി വിഭാരത് കണ്ണൂർ)

Conclusion:
Last Updated : May 28, 2019, 7:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.