കോഴിക്കോട്: ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ മാഹി സ്വദേശിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരും കുടുംബവും ഭക്ഷണം കഴിച്ച വടകര ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരും ഈ സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിൽ. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടുത്ത ജാഗ്രതയും കരുതലുമാണ് ആവശ്യമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുന്ന നടപടികൾ ആരംഭിച്ചു. 13ന് രാവിലെ 6.30 നും 6.50നും ഇടയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ച സ്‌ത്രീ വടകര അടക്കാതെരുവിലെ ഇന്ത്യൻ കോഫി ഹൗസിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാഹി ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് ഇവർ വടകരയിൽ ഇറങ്ങിയത്. ബുധനാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുംവരെ കോഫി ഹൗസ് അടച്ചിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച രോഗി ഭക്ഷണം കഴിച്ച ഇന്ത്യന്‍ കോഫി ഹൗസ് അടച്ചു
വടകര ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരും, വൈറസ് ബാധ സ്ഥിരീകരിച്ച രോഗി വന്ന സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.