കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. 500ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ അവിടെത്തന്നെ വെച്ചും, അതിന് താഴെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ചുമാണ് വാക്‌സിനേഷൻ നടത്തുന്നത്.
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കുട്ടികളുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ജില്ലയിൽ 4016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: Kerala Covid Update; അതീവ ഗുരുതരം; 46,387 പേര്‍ക്ക് കൊവിഡ്, ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്