കോഴിക്കോട് : വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത പണം വിജിലന്‍സ് സംഘം പിടികൂടി. സോഷ്യല്‍ ഫോറസ്റ്റ്ട്രി അഡിഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്. നാല് കവറുകളിൽ ആയി സൂക്ഷിച്ച 85000 രൂപയാണ് പിടികൂടിയത്.
കണ്ണൂരില്‍ നിന്ന് മടങ്ങവേ ചോറോട് കൈനാട്ടിയില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറില്‍ വിജിലന്‍സ് എസ്‌പി ശശിധരന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രേഖയില്ലാത്ത പണം കണ്ടെത്തിയത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സമയമനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വായനയ്‌ക്ക്: കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്; അരക്കോടിയോളം രൂപ കണ്ടെടുത്തു