കോഴിക്കോട് : ബേപ്പൂർ എന്ന് പേര് കേട്ടാൽ ആദ്യം ഓർമവരുന്നത് മലയാളിയെ ലോകശ്രദ്ധയിലേക്കെത്തിച്ച ഒരു അത്ഭുത സൃഷ്‌ടിയാണ്. തടികൊണ്ട് നിർമിക്കുന്ന ചെറിയ കപ്പലായ ഉരു. കേരളത്തിന്‍റെ തനതായ ശൈലിയില്‍ നിർമിക്കുന്ന ഉരുവിന് ലോകത്തെമ്പാടും ആവശ്യക്കാരുണ്ടായിരുന്നു. ഇന്നും മാപ്പിള ഖലാസിമാർ എന്നറിയപ്പെടുത്ത ആളുകള്‍ ഉരുക്കള്‍ നിർമിക്കുന്നുണ്ട്.
എന്നാല്‍ തടികൊണ്ട് മാത്രമല്ല ഇപ്പോള്‍ ബേപ്പൂരില്‍ ഉരു നിർമിക്കുന്നത്. ഈര്‍ക്കിൽ കൊണ്ട് ഉരു നിർമിക്കുന്ന ഒരാളുണ്ട് ബേപ്പൂരില്‍. ഈർക്കിലിയോ എന്ന് കേട്ട് മുഖം ചുളിക്കേണ്ട, സംഭവം തകർപ്പൻ കളിപ്പാട്ടമാണ്. വലിപ്പത്തില്‍ മാത്രമെ വ്യത്യാസമുള്ള. ശരിക്കുള്ള ഉരുവിന്‍റെ ഒരു മിനിയേച്ചർ തന്നെയാണ് ബേപ്പൂർ സ്വദേശി ഷിജു എല്ലോറ നിർമിക്കുന്നത്.
ഈർക്കില്‍ മാത്രമല്ല തീപ്പട്ടിക്കൊള്ളിയും ഷിജുവിന്‍റെ പണിയായുധമാണ്. ഈഫൽ ടവർ, ചരിഞ്ഞ ഗോപുരം, ബുർജ് ഖലീഫ എന്നിവയുടെ മാതൃകയാണ് ഷിജു തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ച് നിർമ്മിച്ചത്. ഇനി ന്യൂസ് പേപ്പർ കൊണ്ടാണ് അടുത്ത പരീക്ഷണം.
also read: അധികൃതരുടെ അനാസ്ഥ: പ്രതാപം നഷ്ടപ്പെട്ട് ബേപ്പൂർ ബീച്ച്