ETV Bharat / city

പള്ളി ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തി ; മഹല്ല് മുതവല്ലി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍ - smuggling sandalwood from church graveyard

പൊലീസ് പിടികൂടിയ പ്രതികളെ താമരശ്ശേരി വനം വകുപ്പിന് കൈമാറി

പള്ളി ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തി  പള്ളി ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം കടത്തിയ മൂന്ന് പേർ പിടിയിൽ  Three arrested for smuggling sandalwood in kozhikodu  smuggling sandalwood from church graveyard  എലത്തൂർ മഹല്ല് ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം മുറിച്ച് കടത്തിയവർ പിടിയിൽ
പള്ളി ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തി; മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
author img

By

Published : Jun 8, 2022, 9:36 PM IST

കോഴിക്കോട് : എലത്തൂർ മഹല്ല് ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. മഹല്ല് മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍(64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്‌തഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബ്ദു‌ല്‍ നാസര്‍(48) എന്നിവരാണ് പിടിയിലായത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ പൊലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും, ചന്ദനം മുറിക്കാനായി ഉപയോഗിച്ച ആയുധങ്ങളും ഇവരിൽ നിന്നും പിടികൂടി. പൊലീസ് പിടികൂടിയ പ്രതികളെ താമരശ്ശേരി വനം വകുപ്പിന് കൈമാറി.

ഇവരെ വനപാലകര്‍ ചോദ്യം ചെയ്‌ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.