കോഴിക്കോട് : തോട്ടത്തില്‍ രവീന്ദ്രൻ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ക്ലീനിങ് സ്ഥാപനത്തില്‍ മോഷണം. പൂര്‍ണ നഗ്നനായെത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. മേല്‍ക്കൂരയിലെ ടിന്‍ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്തുകടന്ന മോഷ്‌ടാവ് ഡ്രൈ ക്ലീന്‍ ചെയ്‌ത വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. ഇതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.
ALSO READ: ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി മടങ്ങിയെന്ന് എ വിജയരാഘവൻ
യുകെഎസ് റോഡിലെ സ്ഥാപനത്തിൽ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. തോളില്‍ ബാഗുമായെത്തിയ മോഷ്‌ടാവ് ഏറെ നേരം പരതിയെങ്കിലും ഒന്നും കിട്ടാത്തതിനെ തുടര്‍ന്നാണ് ഡ്രൈ ക്ലീന്‍ ചെയ്‌ത വസ്ത്രങ്ങളുമെടുത്ത് മുങ്ങിയത്. സംഭവത്തിൽ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഈ സ്ഥാപനത്തിന്‍റെ തൊട്ടടുത്തുള്ള ഐഎന്‍ടിയുസി ഓഫിസിലും കള്ളന്‍ കയറി. ഓഫിസിലെ അലമാര തകര്‍ത്തെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.