കോഴിക്കോട് : 'ദി കശ്‌മീര്‍ ഫയൽസ്' എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഭീകരവാദ സംഘടനകളില്‍പ്പെട്ടവരാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എസ്‌ഡിപിഐയാണ് കോൺഗ്രസിന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ വലിയ രീതിയില്‍ സമ്മര്‍ദമുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കണം. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്‌തത് പോലെ ചിത്രത്തിന്‍റെ വിനോദ നികുതി കേരളം ഒഴിവാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Also read: തിരുവല്ലം കസ്റ്റഡി മരണം: സുരേഷ് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം, പൊലീസ് സംശയത്തിന്‍റെ നിഴലില്‍
കെ റെയിലിനെതിരെ പ്രചാരണം ശക്തിപ്പെടുത്തും. എല്ലാ ജില്ലയിലും ബിജെപി ജില്ല അധ്യക്ഷന്‍റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കും. കേരളത്തിലെ പൊതു പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.