കോഴിക്കോട്: വിനോദ യാത്രക്കിടയിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ റിമാൻഡിൽ. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർഥിനിയാണ് ഫാറൂഖ് കോളജ് അധ്യാപകൻ ഖമറുദ്ദീന്‍റെ പീഡനത്തിനിരയായത്. കഴിഞ്ഞ ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസിൽ ഏറ്റവും പിറകിലെ സീറ്റിലായിരുന്ന അധ്യാപകൻ വിദ്യാർഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തുകയായിരുന്നു. മറ്റുള്ള വിദ്യാർഥികൾ മയക്കത്തിലായപ്പോൾ അധ്യാപകൻ പീഡിപ്പിച്ചു എന്നാണ് കേസ്. ഭയന്നുപോയ വിദ്യാർഥിനി ആരോടും പറഞ്ഞില്ല .എന്നാൽ കോളജിൽ തിരിച്ചെത്തിയപ്പോൾ അധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു. തുടർന്ന് എസ്‌എഫ്‌ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്‌മെന്‍റില്‍ പരാതി നൽകി. അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെ മാനേജ്‌മെന്‍റ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഒളിവിൽ പോയ അധ്യാപകനെ കോഴിക്കോട് സൗത്ത് അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണർ എ.ജെ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകൻ റിമാൻഡില്‍ - കോഴിക്കോട് ഫാറൂഖ് കോളജ്
ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർഥിനിയാണ് ഫാറൂഖ് കോളജ് അധ്യാപകൻ ഖമറുദ്ദീന്‍റെ പീഡനത്തിനിരയായത്.