ETV Bharat / city

Vegetable Price: ഇതര സംസ്ഥാനങ്ങളിൽ മഴകനത്തു; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു - പച്ചക്കറി വില ഉയരുന്നു

തമിഴ്‌നാട്ടിലും കർണാടകത്തിലും കൂടാതെ പൂനെയിലുമുണ്ടായ കനത്ത മഴയയെ തുടർന്നാണ് സംസ്ഥാനത്ത് പച്ചക്കറി വില വർധിക്കുന്നതെന്ന് വ്യാപാരികൾ.

Vegetable price hike  Vegetable prices rise in kerala  vegetable price  TN, KA PUNE FLOODS  TN FLOOD NEWS  PETROL PRICE RISE AFTER EFFECTS NEWS  KOZHIKODE VEGETABLE PRICE RISE  സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു  പച്ചക്കറി വിലയിൽ വർധനവ്  പച്ചക്കറി വില കൂടുന്നു  തമിഴ്‌നാട്ടിൽ പ്രളയത്തെ തുടർന്ന് പച്ചക്കറി വില കൂടുന്നു  പച്ചക്കറി വില ഉയരുന്നു  പച്ചക്കറി വില
ഇതര സംസ്ഥാനങ്ങളിൽ പ്രളയം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
author img

By

Published : Nov 11, 2021, 1:59 PM IST

Updated : Nov 11, 2021, 2:59 PM IST

കോഴിക്കോട്: പച്ചക്കറി വിലയുടെ (Vegetable Price) കുതിച്ചു കയറ്റത്തിൽ പൊറുതിമുട്ടി സാധാരണ ജനങ്ങളും ഹോട്ടൽ ഉടമകളും. തക്കാളി, വലിയ ഉള്ളി, മുരിങ്ങ തുടങ്ങിയവയ്ക്കാണ് ഇരട്ടി വില വർധനവുണ്ടായത്. തമിഴ്‌നാട്ടിലും കർണാടകയിലും പൂനെയിലും പെയ്‌ത കനത്തമഴയാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

പാചക വാതക വിലയും ഇന്ധനവിലയും പിടി തരാതെ കുതിക്കുമ്പോഴാണ് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നത്. ദീപാവലിയോട് കൂടിയാണ് വില വൻതോതിൽ വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഏഴിനം പച്ചക്കറികൾക്ക് ഒരാഴ്‌ചക്കിടെ ശരാശരി പത്തു രൂപ വരെ വില വർധിച്ചു.

തക്കാളി കിലോക്ക് 60 രൂപ വരെ

ഇതര സംസ്ഥാനങ്ങളിൽ പ്രളയം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

ഇതര സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 10 രൂപ പോലും കിട്ടാതെ കർഷകർ വഴിയിൽ തള്ളിയിരുന്ന തക്കാളിക്ക് കേരളത്തിൽ ഇപ്പോൾ കിലോയ്ക്ക് 58 മുതൽ 60 രൂപ വരെ എത്തി. ചെറുകിട വ്യാപാരികൾ വിൽക്കുന്നത് 64 മുതൽ 68 വരെ രൂപക്കാണ്.

32 രൂപയുണ്ടായിരുന്ന സവാള വിള 45 മുതൽ 50 രൂപ വരെയായി. പച്ചമുളകിനും മുരിങ്ങ കായക്കും പത്ത് രൂപയോളമാണ് വില കൂടിയത്. ഇത് വിലക്കയറ്റം ഹോട്ടൽ മേഖലയിലുള്ളവരേയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

ഉരുളകിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത്, ഇപ്പോൾ 1,900 രൂപയിൽ എത്തി

ഉരുളക്കിഴങ്ങ് മൊത്തവില 25 രൂപയിൽ നിന്ന് 30 രൂപയിൽ എത്തി. ഉരുളക്കിഴങ്ങ് ചെറുകിട മേഖലയിൽ വിൽക്കുന്നത് 40 രൂപക്കാണ്. രണ്ടാഴ്‌ച മുമ്പ് ഒരു ചാക്ക് ഉരുളകിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത് ഇപ്പോൾ 1,900 രൂപയിൽ എത്തി. മല്ലിയില 90 മുതൽ 100 രൂപക്കാണ് ചെറുകിട മേഖലയിൽ വിൽക്കുന്നത്. കാരറ്റിന് മൊത്ത വില ശരാശരി 40 രൂപയിൽ നിന്ന് 55 - 60 രൂപയിലേക്ക് എത്തി. ഇത് ചെറുകിട മേഖലയിൽ വിൽക്കുന്നത് 70 രൂപക്കാണ്.

കാബേജ് മൊത്തവില 20 രൂപയിൽനിന്ന് 30 രൂപയായി. കടകളിലെ വില 40 രൂപയും. കോളിഫ്ലവർ 30- 35 രൂപയിൽനിന്ന് ഉയർന്നത് 45- 50 രൂപയിലേക്കാണ്. കുറഞ്ഞ ലോഡ് പച്ചക്കറികളാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് വിപണിയിലെ ആവശ്യകതയെക്കാൾ കുറവാണ്. വില വർധിക്കാൻ ഇതും കാരണമായിട്ടുണ്ട്.

ALSO READ: MLA`s on bicycle: അവസാന ദിവസം എംഎല്‍എമാര്‍ സഭയില്‍ എത്തിയത് സൈക്കിളില്‍

Last Updated : Nov 11, 2021, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.