കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു വിഷയത്തിന് ഹാജരായില്ലെന്ന് രേഖപ്പെടുത്തിയിരുന്ന വിദ്യാർഥിയെ ഒടുവിൽ ജയിപ്പിച്ചു. മേപ്പയ്യൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് യാസിൻ വൈകിയാണെങ്കിലും ഹാപ്പിയായി.
ഹാജരായില്ലെന്ന് രേഖപ്പെടുത്തിയ ഇംഗ്ലിഷ് വിഷയത്തിന് സി പ്ലസ് ഗ്രേഡ് നൽകിയാണ് വിജയിപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും വിദ്യാർഥി പരാതി നൽകിയിരുന്നു. സ്‌കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടു. തുടർന്നാണ് പ്രശ്‌നം പരിഹരിച്ച് പുതിയ മാർക്ക്‌ലിസ്റ്റ് പുറത്തിറക്കിയത്.
കൊവിഡ് രോഗബാധിതനുമായി സമ്പർക്കമുണ്ടെന്ന കാരണത്താൽ ആദ്യദിവസങ്ങളിൽ കുട്ടിക്ക് പ്രത്യേക മുറി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം കുട്ടി മറ്റ് കുട്ടികൾക്കൊപ്പം ക്ലാസ് മുറിയിലാണ് ഇരുന്നത്. പ്രത്യേക മുറിയിൽ കുട്ടി എത്താതിരുന്നതിനെ തുടർന്നാണ് ഹാജർ രേഖപ്പെടുത്താതിരുന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: അധ്യാപകരുടെ പിഴവിന്, വില വിദ്യാർഥിയുടെ തുടർ പഠനം: ഈ അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുത്