കുറച്ച് ദിവസങ്ങളായി സൗത്ത് ബീച്ചില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മണല്‍ക്കടത്ത് തുടരുന്നത്. മണല്‍ക്കടത്ത് തടയാന്‍ നാട്ടുകാര്‍ കെട്ടിയ കമ്പിവേലികള്‍ കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. അനധികൃത ലോറി പാര്‍ക്കിംഗിനെതിരെ നടന്ന രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത ചിലരാണ് മണല്‍ക്കടത്ത് കണ്ടെത്തിയത്. മണൽ നിറച്ച ചാക്കുകൾ നാട്ടുകാർ തന്നെ കീറി നശിപ്പിച്ചു.
പുലർച്ചെ പ്ലാസ്റ്റിക് ചാക്കുമായി എത്തുന്ന സംഘം വളരെ വേഗത്തിൽ മണൽ ചാക്കിൽ നിറയ്ക്കും. പിന്നീട് മണൽ ചാക്കുകൾ ഗുഡ്സ് ഓട്ടോ, പിക്കപ്പ് വാൻ എന്നിവയിൽ കയറ്റി വേണ്ട സ്ഥലത്ത് എത്തിക്കും. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് അനധികൃത മണല്‍ക്കടത്തിനായി ഇവിടെ പ്രവർത്തിക്കുന്നത്.