ETV Bharat / city

ജസ്പ്രീത് സിങിന്‍റെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ - ആത്മഹത്യ

ഉത്തർപ്രദേശ് സ്വദേശി ജസ്പ്രീത് സിങ്ങാണ് പരീക്ഷ എഴുതാൻ കഴിയാത്തതിന്‍റെ മനോവിഷമത്തിൽ മാർച്ച് ഒന്നിന് വീട്ടിലെ കിടപ്പ്മുറിയിൽ തുങ്ങി മരിച്ചത്.

student  mcc  calicut  suicide  മലബാർ ക്രിസ്ത്യൻ കോളജ്  ആത്മഹത്യ  കോഴിക്കോട് വാര്‍ത്തകള്‍
ഇതരസംസ്ഥാനക്കാരനായ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ
author img

By

Published : Mar 3, 2020, 3:07 PM IST

Updated : Mar 4, 2020, 9:37 AM IST

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജില്‍ പഠിച്ചിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവിന്‍റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടംബം. ബി.എ എക്കണോമിക്സ് അവസാന വർഷ വിദ്യാർഥിയായ ഉത്തർപ്രദേശ് സ്വദേശി ജസ്പ്രീത് സിങ്ങാണ് പരീക്ഷ എഴുതാൻ കഴിയാത്തതിന്‍റെ മനോവിഷമത്തിൽ മാർച്ച് ഒന്നിന് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്.

ഇതരസംസ്ഥാനക്കാരനായ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ

ഹാജർ നില കുറവാണെന്ന കാരണം പറഞ്ഞാണ് ജസ്പ്രീതിന് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാതിരുന്നത്. ഇതിന് പ്രിൻസിപ്പലും കൂട്ട് നിന്നുവെന്നാണ് ജസ്പ്രീതിന്‍റെ കുടുംബം ആരോപിക്കുന്നത്. 2019 ഡിസംബറിൽ ജസ്പ്രീതിന്‍റെ മുത്തശി മരിച്ചതിനെത്തുടർന്ന് കുടുംബത്തോടെ തങ്ങൾക്ക് നാട്ടിലേക്ക് പോകേണ്ടി വന്നുവെന്നും അതിനിടെ പൗരത്വ പ്രതിഷേധങ്ങൾ കാരണം കോഴിക്കോട്ടേക്ക് വരാൻ സാധിച്ചില്ലെന്നും ജസ്പ്രീതിന്‍റെ സഹോദരി ബൽവിന്ദർ കൗർ പറഞ്ഞു.

ഒരു മാസത്തോളം തങ്ങൾക്ക് ഉത്തർപ്രദേശിൽ തുടരേണ്ടി വന്നു. നാട്ടിൽ പോകുന്ന വിവരം ജസ്പ്രീത് തന്‍റെ അധ്യാപകരെ അറിയിച്ചിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരീക്ഷ എഴുതാനുള്ള അവസരം നൽകിയിരുന്നെങ്കിൽ തന്‍റെ സഹോദരൻ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നുവെന്നും ബൽവിന്ദർ പറഞ്ഞു. കോഴിക്കോട്ട് സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് ബിജ്നോർ സ്വദേശി മുമോഹൻ സിങ്ങിന്‍റെയും സോനം കൗറിന്‍റെയും മകനാണ് ജസ്പ്രീത് സിങ്.

Last Updated : Mar 4, 2020, 9:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.