ETV Bharat / city

ലീഗിന് തിരിച്ചടി; മുസ്‌ലിം കോർഡിനേഷന്‍ കമ്മറ്റിയില്‍ നിന്ന് സമസ്‌ത പിന്‍വാങ്ങി

മുസ്‌ലിം ലീഗുമായുള്ള അകൽച്ച പൂർണമാക്കുന്നതാണ് സമസ്‌തയുടെ പുതിയ തീരുമാനം

samastha muslim coordination committee  മുസ്‌ലിം കോർഡിനേഷന്‍ കമ്മറ്റി സമസ്‌ത പിന്മാറ്റം  സമസ്‌ത മുസ്‌ലിം ഏകോപന സമിതി  മുസ്‌ലിം ലീഗ് സമസ്‌ത  samastha not part of muslim coordination committee
ലീഗിന് തിരിച്ചടി; മുസ്‌ലിം കോർഡിനേഷന്‍ കമ്മറ്റിയില്‍ നിന്ന് സമസ്‌ത പിന്‍വാങ്ങി
author img

By

Published : Feb 4, 2022, 1:44 PM IST

കോഴിക്കോട്: മുസ്‌ലിം കോർഡിനേഷന്‍ കമ്മറ്റിയില്‍ നിന്ന് സമസ്‌ത പിന്‍വാങ്ങി. സ്ഥിരം കോർഡിനേഷന്‍ കമ്മറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കാമെന്നും സമസ്‌ത മുശാവറ യോഗം തീരുമാനിച്ചു. മുസ്‌ലിം ലീഗ് മുൻകയ്യെടുത്ത് രൂപീകരിച്ചതാണ് കോർഡിനേഷൻ കമ്മറ്റി.

ലീഗുമായുള്ള അകൽച്ച പൂർണമാക്കുന്നതാണ് സമസ്‌തയുടെ പുതിയ തീരുമാനം. വഖഫ് വിഷയത്തിൽ പളളികളിൽ പ്രതിഷേധിക്കാനുളള തീരുമാനം സമസ്‌ത അറിയാതെ കോർഡിനേഷൻ കമ്മറ്റി എടുത്തതാണ് പ്രകോപനമായത്.

അടിയന്തര ഘട്ടങ്ങളില്‍ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കാം. അത് സാമുദായിക കാര്യത്തിനായതിനാല്‍ സമസ്‌ത നിശ്ചയിക്കുന്ന പ്രതിനിധി പങ്കെടുക്കും. സ്ഥിരം കോർഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമാകില്ല.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് കോര്‍ഡിനേഷൻ കമ്മിറ്റിയിൽ പ്രാധാന്യം നൽകിയതും സമസ്‌ത തീരുമാനം കടുപ്പിക്കാൻ കാരണമായെന്നും സൂചനയുണ്ട്. ഇവർക്കൊപ്പം വേദി പങ്കിടുന്നതിലും താല്‍പ്പര്യമില്ല. ജമാഅത്തെ ഇസ്ലാമിയുടെ താൽപ്പര്യങ്ങൾക്ക് ലീഗ് വഴങ്ങുന്നു എന്ന് വിമർശനം ഉയരുന്നതിനിടെയാണ് സമസ്‌തയുടെ തീരുമാനം.

ഇനി കോര്‍ഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധങ്ങളില്‍ നിന്ന് സമസ്‌ത അംഗങ്ങൾ വിട്ടു നിൽക്കാനാണ് സാധ്യത. രാഷ്ട്രീയമായി ലീഗിന് വലിയ തിരിച്ചടിയാണ് സമസ്‌തയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

Also read: ഇസ്ലാമിൻ്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സമസ്തയാണ്, മുസ്ലീംലീഗ്‌ ഇടപെടേണ്ടതില്ല; ഉമർ ഫൈസി മുക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.