ETV Bharat / city

റിഫ മെഹ്നുവിന്‍റെ മരണം; ഭർത്താവ് മെഹനാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് - റിഫ മെഹ്നുവിന്‍റെ ആത്‌മഹത്യ

ആത്മഹത്യാ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്‌തത്

rifa mehnu death case registered against husband mehnaz  rifa mehnu death  rifa mehnu  റിഫ മെഹ്നുവിന്‍റെ മരണം  റിഫ മെഹ്നുവിന്‍റെ മരണത്തിൽ ഭർത്താവ് മെഹനാസിനെതിരെ കേസ്  റിഫ മെഹ്നുവിന്‍റെ ആത്‌മഹത്യ  വ്ളോഗർ റിഫ മെഹ്‌നുവിന്‍റെ ആത്‌മഹത്യ
റിഫ മെഹ്നുവിന്‍റെ മരണം; ഭർത്താവ് മെഹനാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
author img

By

Published : Apr 29, 2022, 11:32 AM IST

കോഴിക്കോട്: ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിൽ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. റിഫയുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് മെഹനാസിനെതിരെ കോഴിക്കോട് കാക്കൂർ പൊലീസ് നടപടിയെടുത്തത്. ആത്മഹത്യ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.

റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും കാണിച്ച് ബന്ധുക്കളും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. താമരശ്ശേരി ഡിവൈഎസ്‌പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.

ALSO READ: മലയാളി വ്ളോഗര്‍ റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഫെബ്രുവരി 28ന് രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.