ETV Bharat / city

രാഹുൽ ഗാന്ധി ബത്തേരിയില്‍; ദേശീയ പാത സമരത്തില്‍ പങ്കെടുക്കുന്നു - കോഴിക്കോട്

സമരപ്പന്തൽ സന്ദർശിച്ച ശേഷം വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന വികസന കാര്യയോഗത്തിലും രാഹുല്‍ പങ്കെടുക്കും

ബന്ദിപൂര്‍ യാത്ര നിരോധനം; രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി
author img

By

Published : Oct 4, 2019, 12:00 AM IST

Updated : Oct 4, 2019, 9:12 AM IST

കോഴിക്കോട്: ദേശീയപാത 766 ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി എം പി വയനാട്ടിലെത്തി. സമരപ്പന്തൽ സന്ദർശിച്ച ശേഷം വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന വികസന കാര്യയോഗത്തിലും രാഹുല്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ഓടെ റോഡ് മാർഗം രാഹുല്‍ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകും.

രാഹുല്‍ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് വി എം സുധീരനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ളയും സമരക്കാർക്ക് പിന്തുണയുമായി എത്തും. ഇന്നലെ രാത്രി 10.30ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ഗാന്ധി കോഴിക്കോട് തങ്ങിയശേഷമാണ് വയനാട്ടിലെത്തിയത്.

കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ്. യാത്രാനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വയനാട്ടില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കൾ എത്തുന്നതോടെ യാത്രാ നിരോധനം ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി. കേസില്‍ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Intro:രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തിBody:ദേശീയപാത 766 ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് നാളെ സമരപ്പന്തൽ സന്ദർശിക്കുന്ന വയനാട് എംപി രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി. കരിപ്പൂരിൽ രാത്രി 10.30 ന് വിമാനമിറങ്ങിയ രാഹുൽ ഇന്ന് രാത്രി കോഴിക്കോട്ടാണ് തങ്ങുക. രാത്രി വിശ്രമത്തിന് ശേഷം നാളെ പുലർച്ചെയാകും വയനാട്ടിലേക്ക് തിരിക്കുക. പുലർച്ചെ 6.30ന് റോഡ് മാർഗമാണ് അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിക്കുക. സമരപ്പന്തൽ സന്ദർശിച്ച ശേഷം വയനാട് കളക്ടറേറ്റിൽ നടക്കുന്ന വികസന കാര്യ യോഗത്തിൽ പങ്കെടുത്ത് ഉച്ചയ്ക്ക് 2.30 ഓടെ റോഡ് മാർഗം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 4, 2019, 9:12 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.