കോഴിക്കോട്: : പുറമേരി കുഞ്ഞല്ലൂരില്‍ സഹോദരന്‍മാര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ജീപ്പിലെത്തി വീട് ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്. കാട്ടില്‍ വിനീഷ് (34), സഹോദരന്‍ വിജീഷ് (35), വിജിഷ (32), ബന്ധുക്കളായ ശോഭ (38), നിഷ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
പരിക്കേറ്റ വിജീഷിന് അച്ഛന്‍റെ സഹോദരനുമായി അതിര്‍ത്തി പ്രശ്‌നം നിലനിന്നിരുന്നു. ഇതേ ചൊല്ലി ആക്രമം ഉണ്ടായ ദിവസം ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതിനുശേഷമാണ് രാത്രിയോടെ കൂട്ടങ്ങാരം മയ്യന്നൂരില്‍ നിന്ന് ജീപ്പിലെത്തിയ സംഘം വിജീഷിന്‍റെ വീട് ആക്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തിലെ മൂന്നുപേരെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.