കോഴിക്കോട് : ഫറോക്കിന്‍റെ പ്രാദേശിക ചരിത്രം വിവരിക്കുന്ന വിജയകുമാർ പൂതേരിയുടെ 'ഫറോക്ക് : ഇന്നലെ, ഇന്ന്' എന്ന പുസ്തകം പ്രകാശനം ചെയ്തു. കവി പി.കെ ഗോപിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സുഭദ്രം പബ്ലിക്കേഷൻസ് കോഴിക്കോടാണ് പുസ്തകപ്രസാധകർ. സ്വാതന്ത്ര്യസമര സേനാനി കോരുജി- ജാനകി ദമ്പതികളുടെ മകനായ വിജയകുമാർ പൂതേരി ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്‌ടറായിരുന്നു.
കൂടുതല്‍ വായനക്ക്: സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ സമൂഹത്തിന് ഊർജ്ജം പകരുന്നു: ഉമ്മന്‍ ചാണ്ടി
ഫറോക്ക് പുറ്റേക്കാട് സ്വദേശിയായ വിജയകുമാർ യുവകലാസാഹിതി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം,യുവകലാസാഹിതി ഫറോക്ക് മേഖല സെക്രട്ടറി, വായനക്കൂട്ടം ഫറോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ച് വരികയാണ്.