ETV Bharat / city

മാവോയിസ്റ്റ് കേസിലെ മൂന്നാമന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

രഹസ്യ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അറസ്റ്റിലായ അലനും താഹക്കും ലഘുലേഖകളും ബാനറുകളും കൈമാറിയതും മൂന്നാമനായ ഉണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

author img

By

Published : Nov 4, 2019, 7:18 PM IST

Updated : Nov 4, 2019, 7:35 PM IST

താഹയും അലനു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികൾ അറസ്റ്റിലായ സംഭവത്തിൽ മൂന്നാമൻ സജീവ അർബൻ നക്‌സൽ പ്രവർത്തകനെന്ന് പൊലീസ്. ഉണ്ണിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ മാവോയിസം പ്രചരിപ്പിക്കുന്നതിന് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

പന്തീരാങ്കാവ് പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി താഹ ഫസലിനെയും അലൻ ഷുഹൈബിനെയും പിടികൂടുമ്പോൾ ഉണ്ണിയും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പൊലീസിനെ കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. താഹയും അലനുമായി ആറ് മാസം മുമ്പാണ് ഉണ്ണിയെന്നയാൾ പരിചയത്തിലാവുന്നത്. ഇയാളുടെ യഥാർഥ പേര് ഉണ്ണി എന്ന് തന്നെയാണോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഉണ്ണിയാണ് താഹക്ക് ലഘുലേഖകളും ബാനറുകളും കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

താമരശേരിയിലും നഗരത്തിന്‍റെ വിവിധയിടങ്ങളിലും ഉണ്ണിയുടെ നേതൃത്വത്തിൽ ഇവർ രഹസ്യ യോഗം ചേർന്നതായും പൊലീസ് ഭാഷ്യം. അതേസമയം ഇവർ തമ്മിൽ ഫോണിലൂടെ ആശയവിനിമയം നടത്താറില്ല. ഓരോ തവണ യോഗം ചേരുമ്പോഴും അടുത്ത തവണ എവിടെ വച്ച് കാണാമെന്ന് ഉണ്ണി ഇവരോട് പറയുമെന്നാണ് പൊലീസ് പറയുന്നത്.

Intro:മാവോയിസ്റ്റ് കേസിലെ മൂന്നാമൻ സജീവ അർബൻ നക്സൽ പ്രവർത്തകനെന്ന് പോലീസ്

Body:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾ അറസ്റ്റിലായ സംഭവത്തിൽ മൂന്നാമൻ സജീവ അർബൻ നക്സൽ പ്രവർത്തകനെന്ന് പോലീസ്. ഉണ്ണിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ മാവോയിസം പ്രചരിപ്പിക്കുന്നതിന് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുനകളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി താഹ ഫസലിനെയും അലൻ ഷുഹൈബിനെയും പിടികൂടുമ്പോൾ ഉണ്ണിയും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പോലീസിനെ കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. താഹയും അലനുമായി ആറ് മാസം മുമ്പാണ് ഉണ്ണിയെന്നയാൾ പരിചയത്തിലാവുന്നത്. ഇയാളുടെ യഥാർത്ഥ പേര് ഉണ്ണി എന്ന് തന്നെയാണൊ എന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഉണ്ണിയാണ് താഹക്ക് ലഘുലേഖകളും ബാനറുകളും കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉണ്ണിയുടെ നേതൃത്വത്തിൽ ഇവർ രഹസ്യ യോഗം ചേർന്നതായും പോലീസ് പറയുന്നു. താമരശ്ശേരിയിലും നഗരത്തിന്റെ വിവിധയിടങ്ങളിലും യോഗം ചേർന്നതായാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അതേസമയം ഇവർ തമ്മിൽ ഫോൺ മുഖാന്തരം ആശയവിനിമയം നടത്താറില്ല. ഓരോ തവണ യോഗം ചേരുമ്പോഴും അടുത്ത തവണ എവിടെ വച്ച് കാണാമെന്ന് ഉണ്ണി ഇവരോട് പറയും. ഇതനുസരിച്ച് കൃത്യ സമയത്താണ് കൂടിക്കാഴ്ച്ച നടക്കാറുള്ളതെന്നും പോലീസ് പറയുന്നു.

Conclusion:ഇടിവി ഭാരത് , കോഴിക്കോട്
Last Updated : Nov 4, 2019, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.