കോഴിക്കോട്: പൂവാട്ടു പറമ്പിൽ വെറൈറ്റി ഹോട്ടലിൽ പൊലീസ് ആക്രമിച്ചെന്ന് ആരോപിച്ച് പ്രദേശത്ത് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ കടകളടച്ച് ഹർത്താൽ ആചരിക്കും. ഞായറാഴ്‌ച രാത്രി പ്രവർത്തിച്ചിരുന്ന ഭക്ഷണശാല പൊലീസ് അതിക്രമിച്ചു കയറി അടപ്പിച്ചതെന്നാണ് പരാതി. അതേസമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പത്തോളം ആളുകളെ പൊലീസ് ഇറക്കിവിട്ടതായും ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്‌ത ഹോട്ടലുടമയെ പൊലീസുകാർ മർദിച്ചെന്നും വ്യാപാരി വ്യവസായി നേതാക്കൾ ആരോപിച്ചു.
പൊലീസിന്‍റെ അക്രമ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പ്രദേശത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നേരിയ സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും അതിനാലാണ് ഹോട്ടൽ അടയ്ക്കാൻ ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഹോട്ടൽ ഉടമ മർദിച്ചുവെന്ന ആരോപണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസുകാർക്കെതിരെ പരാതി നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു.
ALSO READ: കണ്ണൂരില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയിൽ