കോഴിക്കോട്: കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാഹനത്തിന് നേരെ ആക്രമണം. ഹർത്താല്‍ അനുകൂലികൾ ഇരുമ്പ് വടി കൊണ്ട് വാഹനത്തിൽ അടിച്ചു. ബുള്ളറ്റിൽ എത്തിയവരാണ് അക്രമം നടത്തിയത്. അതേസമയം അക്രമികളെ തിരിച്ചറിഞ്ഞതായും ഇതേസംഘം നേരത്തെ ഒരു ഹോട്ടലിൽ അക്രമം നടത്തിയെന്നും പൊലീസ് അറിയിച്ചു.
ഏഷ്യനെറ്റ് റിപ്പോർട്ടർ കൃഷ്‌ണമോഹൻ, ക്യാമറാമാൻ പ്രദീഷ് കപ്പോത്ത് , ഡ്രൈവർ കൃഷ്‌ണ പ്രസാദ് എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് അക്രമം. രണ്ടാം ഗേറ്റിന് സമീപം മാന്യ വർക്ക് ഷോപ്പിന് മുന്നിൽ ഇരുചക്ര വാഹനവുമായി നിൽക്കുകയായിരുന്നു അക്രമികൾ.