കോഴിക്കോട്: ബെംഗളൂരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി ഇബ്രാഹിമിനെ കോഴിക്കോട് എത്തിച്ചു. കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. പരപ്പന അഗ്രഹാര ജയിലിൽ ആയിരുന്ന ഇയാളെ ഇന്ന്(ജൂലൈ 24) രാവിലെയാണ് കോഴിക്കോട് എത്തിച്ചത്. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും.
ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളായ മൂരിയാട് സ്വദേശികളായ ഷബീർ, കൃഷ്ണപ്രസാദ് എന്നിവർ ഇബ്രാഹിമുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. ജൂലൈ മാസം ആദ്യമാണ് നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. നഗരത്തിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചിരുന്നത്.
കേസിലെ പ്രതികൾക്ക് ബെംഗളൂരുവിൽ നേരത്തെ അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടെ കേസിൽ റിമാൻഡിലായ കൊളത്തറ സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്. തുടർന്നാണ് അന്വേഷണ സംഘം ബെംഗളുരുവിൽ എത്തിയത്.
Also Read: സ്ത്രീധന നിരോധനത്തന് സമഗ്ര പദ്ധതി; നവംബര്‍ 26 സ്ത്രീധന വിരുദ്ധ ദിനം