ETV Bharat / city

'ചെയ്യാനുള്ളത് ചെയ്യ്,നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു'; വെല്ലുവിളി പോസ്റ്റുമായി പികെ ഫിറോസ് - മുസ്ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ റാലി

വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തിലാണ് പികെ ഫിറോസിന്‍റെ വെല്ലുവിളി

PK FIROS AGAINST PINARAYI VIJAYAN  PK FIROS FB POST  WAQF PROTECTION CONFERENCE  MUSLIM LEAGUE  പിണറായി വിജയനെ വെല്ലുവിളിച്ച് പികെ ഫിറോസ്  പികെ ഫിറോസ് എഫ്‌ബി പോസ്റ്റ്  വഖഫ് സംരക്ഷണ റാലി  മുസ്ലീം ലീഗ്
'ചെയ്യാനുള്ളത് ചെയ്യ്, നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു'; വെല്ലുവിളി പോസ്റ്റുമായി പികെ ഫിറോസ്
author img

By

Published : Dec 11, 2021, 8:57 PM IST

കോഴിക്കോട് : വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂക്ഷമായ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

'ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കതൊരു പ്രശ്‌നമല്ല'. (കണ്ണൂർ പ്രസംഗത്തിന്‍റെ ടോണിൽ വായിക്കുക)- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും അനുമതിയില്ലാതെ യോഗം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ്.

ALSO READ: മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം: പതിനായിരം പേര്‍ക്കെതിരെ കേസ്

ഇത്രയും ആളുകൾ ഒത്തുകൂടുന്ന സമ്മേളനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് മുസ്‌ലിം ലീഗ് റാലി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.