ETV Bharat / city

മില്‍ക്ക് ഫ്രൂട്ട്, അഭിയു, മാംഗോ സ്ട്രീറ്റ് ...; ശംസുക്കയുടെ പറമ്പില്‍ അപൂര്‍വയിനം പഴങ്ങള്‍

author img

By

Published : Jul 10, 2021, 1:47 PM IST

Updated : Jul 11, 2021, 11:07 AM IST

രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ നാടന്‍ വളപ്രയോഗമാണ് ശംസുക്കയുടേത്.

മാവൂരിലെ പഴങ്ങളുടെ കലവറ വാര്‍ത്ത  മാവൂര്‍ പഴകൃഷി വാര്‍ത്ത  മാവൂര്‍ ശംസുക്ക വാര്‍ത്ത  mavoor samsukka news  mavoor fruits cultivation news  mavoor farming news
മാവൂരിലെ പഴങ്ങളുടെ കലവറ

കോഴിക്കോട് : സംസ്ഥാനത്ത് അത്രയൊന്നും പരിചിതമില്ലാത്ത അഭിയു, മില്‍ക്ക് ഫ്രൂട്ട്, മാംഗോ സ്ട്രീറ്റ് മുതല്‍ നാടന്‍ ചക്കയും മാങ്ങയും. മാവൂരിലെ ശംസുക്കയുടെ വീട് പഴങ്ങളുടെ കലവറയാണ്.

വിദേശിയും സ്വദേശിയുമായ വിവിധയിനം പഴവർഗങ്ങൾ നട്ടു വളർത്തി പരിപാലിക്കുകയാണ് കര്‍ഷകനായ ശംസുക്ക.

വിദേശിയും സ്വദേശിയും

80 വ്യത്യസ്‌തയിനം വിദേശ മാങ്ങകള്‍, ചക്കകൾ, അഭിയു, റംബൂട്ടാൻ, മാംഗോ സ്ട്രീറ്റ്, വൈറ്റ് ഞാവൽ, മിൽക്ക് ഫ്രൂട്ട് എന്നിവയാണ് സവിശേഷത.

ഇവ കൂടാതെ 15 ഇനം ചാമ്പകള്‍, 10 തരം പ്ലാവ്, വ്യത്യസ്‌തയിനം പൈനാപ്പിൾ, ചെറികൾ, ഏത്തപ്പഴം തുടങ്ങി എല്ലായിനം നാടൻ പഴവർഗങ്ങളും കൊണ്ട് സമൃദ്ധമാണ് ശംസുക്കയുടെ കൃഷിയിടം.

ശംസുക്കയുടെ പറമ്പില്‍ അപൂര്‍വയിനം പഴങ്ങള്‍

വിളവ് പക്ഷികള്‍ക്കും

വിദേശത്തുള്ള പല പഴങ്ങളും കേരളത്തിൽ വിളയുമെന്നും ഇവിടുത്തെ കാലാവസ്ഥയ്ക്ക് യോജിച്ച ഒരുപാട് വിദേശ പഴങ്ങളുണ്ടെന്നും ശംസുക്ക പറയുന്നു.

Also read: ചിലർ ഇങ്ങനെയാണ്... അവർക്ക് ജയിക്കാനുള്ളതാണ് ജീവിതം.. ഇത് ബാലൻനായരുടെ വിജയകഥ

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തികച്ചും നാടൻ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി. എന്നാല്‍ വിളവെടുക്കുന്ന പഴങ്ങള്‍ മുഴുവനായും ശംസുക്ക എടുക്കാറില്ല.

25 ശതമാനം പഴങ്ങളും കൃഷിയിടത്തിലെത്തുന്ന പക്ഷികൾക്കുള്ളതാണ്. രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇന്നത്തെ തലമുറയുടെ ഭക്ഷണരീതിയിൽ നിന്നും വിഷമുക്തമായ ജീവിതചര്യ പിന്തുടരാന്‍ ഷംസുക്ക ഏവര്‍ക്കും പ്രചോദനമാണ്.

Last Updated : Jul 11, 2021, 11:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.