ETV Bharat / city

ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ - ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ

മാര്‍ച്ചില്‍ ആയുധ ധാരികളായ ആറ് മാവോയിസ്റ്റുകള്‍ മുതുകാട്ടിലെ വീടുകളിലെത്തി അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു.

Maoist posters again in Chakkitapara  Maoist posters at Chakkittapara  ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ  ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം  ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ  മുതുകാട് നാലാം ബ്ലോക്കിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ
ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ
author img

By

Published : May 3, 2022, 1:23 PM IST

കോഴിക്കോട്: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചയോടെ പോസ്റ്ററുകളും ബാനറുകളും കണ്ടത്. ഒരു മാസം മുൻപും മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍ പ്രധാനമായും പറയുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. സിപിഎം നുണകളെ തിരിച്ചറിയുക, ചെറുത്തുനില്‍ക്കുക, തിരിച്ചടിക്കുക, പോരാടുക, വിജയം വരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെയും തകര്‍ക്കുന്ന നീക്കത്തെയും ചെറുത്തു തോല്‍പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.

മാര്‍ച്ചില്‍ ആയുധ ധാരികളായ ആറ് മാവോയിസ്റ്റുകള്‍ മുതുകാട്ടിലെ വീടുകളിലെത്തി അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര എസ്റ്റേറ്റിലും ചക്കിട്ടപാറയിലും മാവോയിസ്റ്റുകളെത്തിയിരുന്നു. എസ്റ്റേറ്റിന് സമീപത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ഇവര്‍ മടങ്ങിയത്.

കൂടാതെ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സുനിലിനെതിരെ വധഭീഷണിയും ഇവര്‍ മുഴക്കിയിരുന്നു. ഭീഷണിയെ തുടര്‍ന്ന് കെ.സുനിലിന് തണ്ടര്‍ബോള്‍ട്ട് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.