കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ പന്നി കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദീഖ് (33) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
തൊണ്ടയാട് ബൈപ്പാസിലൂടെ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന സിദ്ദീഖ് റോഡിന് കുറുകെ ചാടിയ പന്നിയെ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണമടയുയായിരുന്നു.
ALSO READ: പാമ്പിന്‍റെ 'തൊഴിലുറപ്പ് ഫയല്‍ പരിശോധന' ; ആദ്യം ഞെട്ടല്‍, പിന്നെ തന്ത്രപരമായി വരുതിയിലാക്കല്‍